ലീഗൽ കൗൺസിലർ നിയമനം

HIGHLIGHTS : Appointment of Legal Counselor

malabarinews

ഗവ. മഹിളാ മന്ദിരം തവനൂരിലെ ( എസ് പി സി മലപ്പുറം ) ലീഗൽ കൗൺസിലറുടെ ഒരു ഒഴിവിലേക്കുള്ള അഭിമുഖം ഏപ്രിൽ 28ന് വൈകീട്ട് മൂന്നിന് തവനൂർ മഹിളാമന്ദിരത്തിൽ നടക്കും. നിയമ ബിരുദമാണ് യോഗ്യത. വനിതാ അഭിഭാഷകർക്ക് മുൻഗണനയുണ്ട്. സ്ത്രീപക്ഷ കാഴ്ച്ചപ്പാടുള്ളവർ, സ്ത്രീ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

sameeksha

പ്രായപരിധി- 25 മുതൽ 50 വയസ്സ് വരെ. 9000 രൂപ ഹോണറേറിയം ലഭിക്കും.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,  ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഗവ. മഹിളാ മന്ദിരത്തിൽ എത്തിച്ചേരണം. ഫോൺ: 0494 2699611.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!