കോഴിക്കോട്:സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് അപേക്ഷിക്കാം.
ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് 10 പേര്‍ക്കാണ് സഹായം ലഭിക്കുക. വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ താഴെ. www.schemes.wcd.kerala.gov.in ലെ പൊതുജന പദ്ധതികള്‍- അപേക്ഷ പോര്‍ട്ടല്‍ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 15.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




