Section

malabari-logo-mobile

കേരള നോളജ് ഇക്കണോമി മിഷൻ മൈക്രോസ്കിൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

HIGHLIGHTS : Apply for Kerala Knowledge Economy Mission Microskill Programmes

കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കിൽ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാർഥികളുടെ കഴിവുകളും തൊഴിൽ സാധ്യതകളും പരിപോഷിപ്പിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ നയിക്കുന്നതിനും ഊന്നൽ നൽകുന്നവയാണ് കോഴ്സുകൾ. എൻജിനിയറിങ്, ഡാറ്റ അനലിറ്റിക്സ്, Auto CAD, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ ഡിസൈൻ തുടങ്ങിയ നിരവധി തൊഴിൽ മേഖലകളിലേക്ക് വേണ്ടിയുള്ള കോഴ്സുകളിലേക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. പഞ്ചായത്ത് അടിസ്ഥാനത്തിലാകും പരിശീലനം. താത്പര്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.

തൊഴിലന്വേഷകർക്ക് https://knowledgemission.kerala.gov.in വഴിയോ DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് അഡ്മിഷനു മുമ്പ് കോഴ്സുകളെക്കുറിച്ചുള്ള ഒറിയന്റേഷനും അഭിരുചി പരീക്ഷയും നടത്തും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക്: 0471-2737881, ഇ-മെയിൽ- skills@knowledgemission.kerala.gov.in.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!