കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തല നിര്‍വ്വഹണത്തിനായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദമുള്ള കടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2026 ജനുവരി 31ന് 35 വയസ്സ് കൂടാന്‍ പാടില്ല. അപേക്ഷകര്‍ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/കുടുംബാംഗം ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ച് വരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘കുടുംബശ്രീ ബി.സി-1 ഒഴിവിലേയ്ക്കുള്ള അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷകള്‍ അയയ്ക്കേണ്ട മേല്‍വിലാസം-ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം ജില്ല, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍,മലപ്പുറം.പിന്‍കോഡ് 676505. ഫോണ്‍- 0483-2733470.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top