
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അങ്കണവാടികളില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവന സന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
18 നും 46 ഇടയിലുള്ള പത്താം ക്ലാസ്സ് പാസാകാത്തവര്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ കോട്ടക്കല്‍ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോട്ടക്കല്‍ നഗരസഭ സെക്രട്ടറി സക്ഷ്യപ്പെടുത്തിയ ആറു മാസത്തില്‍ കുറയാത്തത്) പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിനുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മുള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി.ഒ. മലപ്പുറം ജില്ല, 676503 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍, കോട്ടക്കല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭിക്കും ഫോണ്‍: 7025127584.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




