സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ,എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.ഒരു വര്‍ഷമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം.
www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2411135.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



