HIGHLIGHTS : Applications invited for job training

ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന മലപ്പുറം ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ജോലി നേടുന്നതിന് ആവശ്യമായ പ്രവൃത്തിപരിചയം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളിലെ എന്‍ഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബിഎസ്‌സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫി, ബിടെക് സിവില്‍ എന്‍ഞ്ചിനീയറിങ്, പോളിടെക്‌നിക് (സിവില്‍) ഐടിഐ (സിവില്‍ /സ്റ്റെനോഗ്രാഫി) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷം പ്രതിമാസ സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തിലായിരിക്കും പരിശീലനം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ മൂന്ന്. ഫോണ്‍: 0483-2734901.