പി ശശിക്കെതിരെ അന്‍വര്‍ പരാതി നല്‍കിയിട്ടില്ല, ഭരണതലത്തില്‍ അന്വേഷിക്കട്ടെ: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പി വി അന്‍വറിന്റെ പരാതിയില്‍ ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പാര്‍ട്ടിയുടെ പ്രത്യേക പരിശോധനയില്ലെന്നും പരാതിയില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്‍വര്‍ നല്‍കിയ പരാതിയില്‍ പി ശശിക്കെതിരെ ആരോപണമില്ല. പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാവില്ല. പരാതി ലഭിച്ചാല്‍ പാര്‍ട്ടി അക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പൂരം കലക്കിയെന്നതും അതിന് എഡിജിപിയെ കൂട്ടുപിടിച്ചെന്നതും തെറ്റായ പ്രചാരണമാണ്. ഇടതുപക്ഷത്തിന് ബിജെപിയോട് ബന്ധം കൂടേണ്ട സാഹചര്യമില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ബിജെപിക്കാരും ആര്‍എസ്എസ്സും. പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപിക്കാര്‍ നടത്തിയ നീക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ മറക്കില്ല. ആര്‍എസ്എസ്സുമായും ബിജെപിയുമായും ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്. നേമത്തും തിരുവനന്തപുരത്തും അത് നേരത്തെ കണ്ടതാണ്. ആരൊക്കെയാണ് രാഷ്ട്രീയ കൂട്ടുകെട്ട് തുടരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസിന്റെ ബിജെപി കൂട്ടുകെട്ട് മറക്കാനാണ് പൂരം കലക്കിയെന്ന് ആരോപണം ഉയര്‍ത്തുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top