Section

malabari-logo-mobile

സാമൂഹ്യവിരുദ്ധ ബന്ധം; പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി: ഡിജിപി

HIGHLIGHTS : antisocial relationship; Strict action against policemen: DGP

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇത്തരക്കാരെ സര്‍വീസില്‍നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് അദ്ദേഹം ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.

ജൂലൈയില്‍ വരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഉള്‍പ്പെടെ 38,000ല്‍പരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് തടയാന്‍ ജില്ലാ പൊലീസ് മേധാവികള്‍ വ്യാപകമായി പ്രചാരണം നടത്തണം. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണം.

sameeksha-malabarinews

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം. എഡിജിപിമാരായ മനോജ് എബ്രഹാം, എം ആര്‍ അജിത്കുമാര്‍, എച്ച് വെങ്കടേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!