റാപ്പര്‍ വേടന് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ജാമ്യം

കൊച്ചി:റാപ്പര്‍ വേടന് ബാലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് യുവഡോക്ടറെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞിരുന്നു.

അതെസമയം എന്തുകാരണത്താലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതിയോട് കോടതി ചോദിച്ചിരുന്നു. വിഷാദത്തില്‍ ആയതുകൊണ്ടാണ് പരാതി നല്‍കാന്‍ സാധിക്കാതിരുന്നതെന്നാണ് യുവതിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി പറഞ്ഞിരുന്നു.

ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ ബെഞ്ചാണ് വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top