പരപ്പനങ്ങാടിയില്‍ കുടുംബശ്രീയുടെ പച്ചക്കറിത്തോട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ കൊടപ്പാളി 39 ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളുടെ പച്ചക്കറിത്തോട്ടം സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചു. വിളവെടുത്ത് കൊണ്ടിരിക്കുന്ന ചുരക്കയുടെ പന്തലുള്‍പ്പെടെ നശിപ്പിക്കുകയും രണ്ട് മാസം കഴിഞ്ഞ് വിളവെടുക്കാറായ കപ്പ, മധുരക്കിഴങ്ങ് എന്നിവയുമാണ് നശിപ്പിച്ചത്.

പതിവ് പോലെ ഇന്നും രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് തങ്ങളുടെ കൃഷിയിടം ഇത്തരത്തില്‍ നശിപ്പിച്ചു കിടക്കുന്നത് കണ്ടതെന്ന് ഏറെ വേദനയോടെ കൂട്ടായിമയിലെ അംഗമായ ശാലിനി മലബാറി ന്യൂസിനോട് പറഞ്ഞു.

ഈ കൃഷിയിടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഏറെ ആഘോഷമായ ചടങ്ങില്‍ നിര്‍ഹിച്ചത്.

രാത്രിയുടെ മറവില്‍ ഇത്തരം ഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ ഏത്രയും വേഗത്തില്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top