പത്രങ്ങളിലെ സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങള്‍; മലയാളപ്പെണ്‍കൂട്ടം മുഖ്യമന്ത്രിക്ക് പരാതിനല്‍കി;മാനഭംഗം, വീട്ടമ്മ,ഇന്നയാളുടെ ഭാര്യ\മകള്‍,ഒളിച്ചോടല്‍ വാക്കുകള്‍ അവസാനിപ്പിക്കണം

തിരുവനന്തപുരം: പത്രങ്ങളില്‍ സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങള്‍ക്കെതിരെ സ്ത്രീകുട്ടായ്മയായ മലയാളപ്പെണ്‍കൂട്ടം. പത്രങ്ങളില്‍ സ്ത്രീവിരുദ്ധമായ വാക്കുകളും പ്രയോഗങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മലയാളിപ്പെണ്‍കൂട്ടം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഈ വിഷയം ചൂണ്ടിക്കാട്ടി വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌ക്കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും കത്തയച്ചതായി മാധ്യമകൂട്ടായ്മ അറിയിച്ചു. ആറ് പദ പ്രയോഗങ്ങളാണ് പ്രധാനമായും കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

1. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21.
2. ഹൈക്കോടതിയുടെ 28856 /99 കേസിലെ വിധിന്യായം.

മേല്‍ സൂചനപ്രകാരം ഇന്ത്യന്‍ ഭരണഘടന സ്ത്രീ പുരുഷതുല്യതയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുതരുന്നുണ്ട്.
അതു പോലെ ലിംഗവിഭാഗം എന്ന നിലയിലുള്ള ഒരു തരം വിവേചനവുംപാടില്ല എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ മലയാളം പത്രങ്ങളില്‍ തുടര്‍ച്ചയായി കടന്നു വരുന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
അവയില്‍ച്ചിലത് താഴെക്കൊടുക്കുന്നു.
1. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്.
2. ചരമ കോളങ്ങളില്‍ മരിച്ച സ്ത്രീയുടെ പേര് പറയുന്നതിനു മുമ്പേ ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി.
3. സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി.
4. സ്ത്രീകള്‍ ആര്‍ക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാല്‍ മാത്രം സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള
‘ഒളിച്ചോടി’ എന്ന പ്രയോഗം
5. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്.
6. വീട്ടുത്തരവാദിത്തങ്ങള്‍
നിര്‍വ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നല്‍കുന്ന ‘വീട്ടമ്മ’ എന്ന പദപ്രയോഗം

നമ്മുടെ പൊതുബോധത്തില്‍ ഉറച്ചു പോയ ഇത്തരം ഭാഷാപ്രയോഗങ്ങള്‍ സ്ത്രീകളുടെ സ്വത്വത്തെ അവഗണിക്കുന്നതും, അന്തസ്സിനെ ഇകഴ്ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയ്ക്ക് നിരക്കാത്തതുമാണ്. അതു കൊണ്ട് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകളും പ്രയോഗങ്ങളും പത്രങ്ങളില്‍ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും മലയാളിപ്പെണ്‍കൂട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പത്രങ്ങളിലെ സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങള്‍; മലയാള പെണ്‍കൂട്ടം മുഖ്യമന്ത്രിക്ക് പരാതിനല്‍കി;മാനഭംഗം, വീട്ടമ്മ,ഇന്നയാളുടെ ഭാര്യ\മകള്‍,ഒളിച്ചോടല്‍ വാക്കുകള്‍ അവസാനിപ്പിക്കണം

Share news
error: Content is protected !!
Scroll to Top