കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെകൂടി കാണാതായി

കണ്ണൂര്‍: കൊട്ടിയൂര്‍ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാള്‍ പുഴയില്‍ അകപ്പെട്ടതായാണ് സംശയം. ദര്‍ശനത്തിനെത്തി ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ നേരെത്തെ കാണാതായിരുന്നു.വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്.

ഉത്സവത്തിന് എത്തുന്ന ഭക്തര്‍ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താന്‍. ഇത്തരത്തില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തര്‍ക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ ഇന്നലെയാണ് തകര്‍ന്നത്. ഇതോടെ പുഴയിലേക്ക് വലിയ രീതിയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിലേക്ക് ഒഴുക്ക് കൂടിയത്.

 

 

 

Share news
error: Content is protected !!
Scroll to Top