ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം;നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി

ദില്ലി:ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. ഇന്ന് ചമോലി ജില്ലയില്‍ പുലര്‍ച്ചെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top