Section

malabari-logo-mobile

9വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഏപ്രിലില്‍;  അധ്യയനം മാര്‍ച്ച് 31വരെ; ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കുന്നതിന് അധ്യാപക സംഘടനകളുടെ പിന്തുണ

HIGHLIGHTS : Annual examinations for classes up to 9 in April; Study until March 31; Support from teacher organizations to make Saturdays a working day

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ 9വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഏപ്രിലില്‍ നടത്താനും അധ്യയനം മാര്‍ച്ച് 31വരെ തുടരാനും തീരുമാനം. ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കുന്നതിന് അധ്യാപക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഏപ്രില്‍ 10നകം പരീക്ഷ നടത്തും. ചോദ്യങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കി നല്‍കുന്നതാണ്. പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് മാര്‍ച്ച് വരെ ക്ലാസുകള്‍ നീട്ടിയത്. ഈ മാസം 21 ന് മുന്‍പ് കളക്ടര്‍മാര്‍ അവലോകന യോഗം വിളിക്കും. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണാനില്ലെന്ന് അധ്യാപകസംഘടനയുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

sameeksha-malabarinews

സാങ്കേതികമായി സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ എല്ലാ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസില്‍ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട,് അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!