കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തക അനിതാപ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അനിതാപ്രതാപ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ഇപ്പോള്‍ ടോക്കിയോയിലുള്ള അനിതാപ്രതാപ് ഇമെയില്‍ മുഖേനെയാണ് രാജിക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
സംസ്ഥാന നേതൃനിരയിലെ പ്രധാന സ്ഥാനത്തേക്ക് വരാനാണ് താന്‍ ആഗ്രഹിച്ചതെന്നും മീഡിയ കോര്‍ഡിനേറ്റര്‍ എന്ന പദവി വഹിക്കാന്‍ താത്പര്യമില്ലെന്നുമാണ് അനിതാ പ്രതാപിന്റെ നിലപാട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




