Section

malabari-logo-mobile

വന്യജീവി ശാസ്ത്ര കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

HIGHLIGHTS : പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യ ജീവികളിലെ രോഗ നിര്‍ണ്ണയത്തിനും പഠനത്തിനും ഗവവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി

പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യ ജീവികളിലെ രോഗ നിര്‍ണ്ണയത്തിനും പഠനത്തിനും ഗവവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന വന്യജീവി ശാസ്ത്ര കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്) ശിലാസ്ഥാപനം ഇന്ന് (ഒക്ടോബര്‍19) വൈകിട്ട് മൂന്നിന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും.  ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിക്കും.
മൃഗങ്ങളിലെ അര്‍ബുദ രോഗ ബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുന്നതിന് പത്തോളജി വിഭാഗത്തിന്റെ കീഴില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഓങ്കോളജി വിഭാഗവും കന്നുകാലികളിലെ പേവിഷബാധ ചികിത്സക്കുള്ള നൂതന പദ്ധതിയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും.
കാന്‍സര്‍ നിര്‍ണ്ണയ ലബോറട്ടറി ഉദ്ഘാടനം അഡ്വ. എ. സമ്പത്ത് എം.പി യും കന്നുകാലികളിലെ ഗര്‍ഭ നിര്‍ണ്ണയ കിറ്റ് സാങ്കേതിക വിദ്യ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. മധുവും നിര്‍വ്വഹിക്കും. ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ പേര് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ് എന്ന്  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് പുനര്‍ നാമകരണം ചെയ്യും. വന്യജീവി ശാസ്ത്ര കേന്ദ്രം ലോഗോ പ്രകാശനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്  എ.കെ. ഭരദ്വാജ് നിര്‍വ്വഹിക്കും.
സിയാഡ് ലോഗോ പ്രകാശനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രനും കന്നുകാലികളിലെ നവീകരിച്ച പേവിഷ പ്രതിരോധ ചികിത്സാക്രമം പ്രകാശനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. അജിത് കുമാറും വന്യജീവി ആല്‍ബം പ്രകാശനം മൃഗസംരക്ഷണ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജയരാജ് കെ.കെ യും നിര്‍വ്വഹിക്കും.  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി സ്വാഗതവും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. സദാനന്ദന്‍ പി.കെ. കൃതജ്ഞതയും പറയും. വന്യ ജീവികളെ ബാധിക്കുന്ന രോഗങ്ങളെകുറിച്ചും രോഗനിര്‍ണ്ണയത്തെക്കുറിച്ചുമുള് ള  ദേശീയതല സെമിനാര്‍ രാവിലെ 10 മുതല്‍ നടക്കും.
വന്യജീവി ശാസ്ത്ര കേന്ദ്രത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മുതല്‍ വാക്‌സിന്‍ നിര്‍മ്മാണം വരെയുള്ള ചുമതലകള്‍ നബാഡ് കണ്‍സ്ട്രക്ഷന്‍ സര്‍വ്വീസ് (നാപ്‌കോണ്‍) ന്റെ ചുമതലയിലായിരിക്കും.  രണ്ടുവര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  വനമേഖലയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷിക്കും. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്ക് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തടസം നില്‍ക്കില്ല.  പരിസ്ഥിതി ദിനത്തില്‍ 78 ലക്ഷം വൃക്ഷത്തൈകളാണ് വനം വകുപ്പ് ഉത്പാദിപ്പിച്ച് വിതരണം ചെയ്തത്.  വിതരണം ചെയ്ത തൈകളുടെ വളര്‍ച്ച പരിശോധിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!