
എടക്കര: അതിര്‍ത്തി വനത്തില്‍ മൃഗവേട്ട നടത്തിയ വഴിക്കടവ് സ്വദേശി കള്‍ അറസ്റ്റില്‍. നീലഗിരി ഊട്ടിക്ക് സമീപം കള്ളക്കൊരയില്‍ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന വഴിക്കടവ് സ്വദേശികളായ അനീ ഷ് മോന്‍ (48), നിസാര്‍ (45) എന്നിവരാണ് തമിഴ്‌നാട് വനംവകുപ്പിന്റെ പിടിയിലായത്.
കള്ളക്കൊരയില്‍ റോഡരികില്‍ കാട്ടുപോത്ത് ചത്തുകിടക്കുന്നതുകണ്ട് വനംവകുപ്പ് തുടരന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
വെടിയേറ്റാണ് ചത്തതെന്ന് സ്ഥിരീകരിച്ചു. ജഡത്തില്‍നിന്ന് വെടിയുണ്ടകളും കണ്ടെടുത്തതോടെയാണ് വനപാലകര്‍ അന്വേഷണം നടത്തിയത്. ഇതിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട വാഹനം പരിശോധിക്കവേ അതില്‍ നിന്ന് വേട്ടക്കുള്ള ഉപകരണങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.
നായാട്ട് സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ഊട്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



