അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാന്‍ അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍(സിഐടിയു) തിരൂരങ്ങാടി പ്രൊജക്റ്റ് സമ്മേളനം

brilliant

പരപ്പനങ്ങാടി : മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാന്‍ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍(സിഐടിയു) തിരൂരങ്ങാടി പ്രൊജക്റ്റ് സമ്മേളനം തീരുമാനിച്ചു. സിഐടിയു തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

കെ ഗിരിജ അധ്യക്ഷയായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ രജിത, വൈസ് പ്രസിഡന്റ് ടി പ്രീതാറാണി, പി രേണുക, സിഐടിയു ഏരിയ പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : എം ലീല (പ്രസിഡണ്ട്) ഒ പ്രമീള, കെ സരസു (വൈസ് പ്രസിഡണ്ട്) വി കെ ലക്ഷ്മി ( സെക്രട്ടറി) കെ മാധവി, പി കെ ദേവയാനി, സി മീര (ജോ. സെക്രട്ടറി) യു സംഘമിത്ര (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top