
പാലക്കാട് : യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത്പടിയില്‍ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ4ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകന്‍ റിനോയ് ഒളിവില്‍ പോയി.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിനായി ഡിവേഴ്‌സ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയര്‍ത്തിയിരുന്നു.
ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളില്‍ പരിക്കേറ്റ നിലയില്‍ മോളിയേയും ടെറിയേയും കണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു





