അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കി

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷന്‍ പതിനാറുങ്ങല്‍ ചെറാത്ത് അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കി. മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ പരേതനായ അഡ്വ. എം. മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമയി നല്‍കിയത്.

അഡ്വ. മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി. ഡിവിഷന്‍ കൗണ്‍സിലര്‍ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുല്‍ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും എം. അഹമ്മദലി ബാവ, സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാന്‍, മൂഴിക്കല്‍ കരീ ംഹാജി, എം..പി. ഇസ്മായീല്‍, എ.ടി. വത്സല, മൂച്ചിക്കല്‍ സൈതലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share news
error: Content is protected !!
Scroll to Top