തിരൂര്‍: തിരുവനന്തപുരം മംഗളുരു അന്ത്യോദയ എക്‌സപ്രസ്സിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ ഉത്തരവായി. സെപ്റ്റംബര്‍ രണ്ടുമുതലായിരിക്കും ഈ വണ്ടി ഇവിടെ നിര്‍ത്തിത്തുടങ്ങുക.
നിലവില്‍ ഈ വണ്ടിക്ക് മംഗളൂരു മുതല്‍ തിരുവനന്തപുരം വരെ 9 സ്‌േേറ്റാപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ സ്‌റ്റോപ്പുണ്ടായിരുന്നില്ല.
തിരുവന്തപുരത്ത് നിന്നും ഈ ട്രെയിന്‍ പുലര്‍ച്ചെ 3.30നാണ് തിരൂരിലെത്തുക. മംഗലാപുരത്ത് നിന്നും വരുന്ന ട്രെയിന്‍ 11.40ന് തിരൂരിലെത്തും.
റിസര്‍വേഷന്‍ ഇല്ലാത്ത രാത്രി കാല സൂപ്പര്‍ ഫാസ്റ്റ് ട്രെയിനാണിത്. എല്ലാ സീറ്റുകളും ചെയര്‍കാര്‍ ആയിരിക്കും. ഇപ്പോള്‍ ആഴ്ചയില്‍ മുന്ന് ദിവസം വീതമാണ് സര്‍വ്വീസ് നടത്തുന്നത്
ഈ ട്രെയിനിന് തിരൂരില്‍ സ്‌റ്റോപ്പ് ലഭിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികളും, യുവജനസംഘടനകളും നിരവധി പ്രക്ഷോഭപരിപാടികളാണ് സംഘടിപ്പിച്ചത്.




