പരപ്പനങ്ങാടിയില്‍ എലിപ്പനി ബാധിച്ച്  യുവാവ് മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ യുവാവ് എലിപ്പനിബാധിച്ച് മരിച്ചു. നാറ്റ്‌നായി തറയില്‍ ഗണപതിയുടെ മകന്‍ പ്രമേഷ്(34)ആണ് മരിച്ചത്.

പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

വെള്ളപ്പൊക്കമുണ്ടായ പലയിടങ്ങിളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആളുകള്‍ ശരിയായ ചികിത്സ നേടണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share news
error: Content is protected !!
Scroll to Top