വടകര :ലോൺ ആപ്പിലൂടെ ഒഞ്ചിയം സ്വ ദേശിയായ യുവാവിന്റെ പണം തട്ടിയ രണ്ടുപേർ ആന്ധ്രയിൽ അറസ്റ്റിൽ. ആന്ധ്രപ്രദേശ് നെല്ലൂർ കവാലി സ്വദേശികളായ മേഘ ഗിരീഷ് (22), അമീർ സു ഹൈൽ ഷെയ്ക്ക് (28) എന്നിവരെ യാണ് കവാലി വൺ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയി ൽനിന്ന് ചോമ്പാല പൊലീസ് പി ടികൂടിയത്.
2024 ജൂൺ മാസ ത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ഓൺ ലൈൻ ലോണെടുക്കാൻ ശ്രമി ച്ച ഒഞ്ചിയം സ്വദേശിയുടെ 1,11,000 രൂപയാണ് തട്ടിയെടുത്ത ത്. കേസിൽ ഉൾപ്പെട്ട പണമുൾ പ്പെടെ പ്രതി മേഘ ഗിരീഷിൻ്റെ പേരിൽ എച്ച്ഡിഎഫ്‌സി ബാങ്കി ന്റെ കവാലി ബ്രാഞ്ച് അക്കൗ ണ്ടിലേക്ക് ട്രാൻസ്ഫറായി വന്നതാ യും പ്രതികൾ 14 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ചതാ യും കണ്ടെത്തി. അമീർ സു ഹൈൽ ഷെയ്ക്ക് വിജയവാഡ സ്വ ദേശിയുടെ 3 കോടി രൂപ ഓൺ ലൈനിലൂടെ തട്ടിയെടുത്ത കേസിലും പ്രതിയാണ്.
ചോമ്പാല പൊലീസ് ഇൻസ് പെക്ടർ എസ് ആർ സേതുനാഥ്, സബ് ഇൻസ്പെക്ടർ കെ രഞ്ജി ത്ത്, എസ്‌സിപിഒ പി ടി സജി ത്ത്, സിപിഒ എം കെ രാജേഷ് എന്നിവരടങ്ങിയ അന്വേഷക സംഘം ആന്ധ്രയിലെത്തിയാ ണ് ഇവരെ പിടികൂടിയത്




