മാറാത്ത കുരുക്ക്;ചെമ്മാട് ടൗണില്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരത്തിനൊരുങ്ങുന്നു

HIGHLIGHTS : An unchanging loophole; new traffic reforms are being prepared in Chemmad town

തിരുരങ്ങാടി:ചെമ്മാട് ടൗണില്‍ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നഗരസഭ വിളിച്ചു ചേര്‍ത്ത ട്രാഫിക് ഉപദേശക സമിതി യോഗം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. തിരക്ക് പിടിച്ച ജംഗ്ഷനുകളില്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗ് ക്രമീകരിക്കുക,, പോലീസ് സ്റ്റേഷന് മുന്നിലെ ഓട്ടോ പാര്‍ക്കിംഗ് സ്റ്റേഷനുള്ളിലെ റോഡരികിലേക്ക് മാറ്റുക, വിവിധ സ്ഥലങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് നിരോധിക്കുക, കാര്‍ ടാക്‌സി പാര്‍ക്കിംഗ് ഭാഗത്തെ സ്റ്റോപ്പ് ഒഴിവാക്കുക, കോഴിക്കോട് റോഡില്‍ നിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പ് എം, ഡി, സി ബാങ്ക് ഭാഗത്തേക്ക് മാറ്റുക, ഡിവൈഡറുകള്‍ സ്ഥാപിക്കുക, കൂടുതല്‍ ഹോം ഗാര്‍ഡിനെ നിയോഗിക്കുക, ട്രാഫിക്ക് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

14 ന് ചേരുന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് നടപ്പാക്കും. ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തിരൂര്‍ ഡിവൈഎസ്പി ബെന്നി വിശദീകരിച്ചു. സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, ഇ പി ബാവ, സി, പി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍, എസ്, ഐ സാം ജോര്‍ജ്, സുരേഷ് ബാബു, വിവിധ പ്രതിനിധികള്‍ സംസാരിച്ചു. യോഗത്തിന് ശേഷം ടൗണില്‍ ചെയര്‍മാന്റെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച് പദ്ധതികള്‍ തയ്യാറാക്കി. അടുത്തയാഴ്ച്ച പരിഷ്‌കാരം നടപ്പിലാക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!