Section

malabari-logo-mobile

യുക്രൈനില്‍ കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങി വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

HIGHLIGHTS : An Indian student has been shot dead while returning to safety in Kiev, Ukraine

കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങി വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പാതി വഴിയില്‍ വച്ച് വിദ്യാര്‍ത്ഥിയെ തിരികെ കൊണ്ടുപോയി. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആള്‍നാശം പരമാവധി കുറച്ചുകൊണ്ടുള്ള ഒഴിപ്പിക്കലാണ് ലക്ഷ്യമെന്നും മന്ത്രി ട്വീറ്റ് ചയ്തു.

sameeksha-malabarinews

അതേസമയം, റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയില്‍ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാന്‍ ധാരണയായി. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!