ബഹ്‌റൈന്‍: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ബഹ്‌റൈനില്‍ ആണ് യുവാവ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
അര്‍ജുന്‍കുമാര്‍ ബഹ്‌റൈനിലെത്തിയത് എട്ട് മാസം മുമ്പാണ്. നാട്ടിലുള്ള ഒരു യുവതിയുമായി കുറച്ചു നാളായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും വിവാഹിതരാവാന്‍ തീരുമാനിച്ചെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരാളുമായി അടുപ്പത്തിലായി. ഇവര്‍ വിവാഹിതരാവുകയും ചെയ്തു. സംഭവം അറിഞ്ഞ അര്‍ജുന്‍കുമാര്‍ മാനസികമായി ആകെ തകര്‍ന്നു. യുവാവിനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് താമസ സ്ഥലത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സാമൂഹിക പ്രവര്‍ത്തകരുമായും എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മരണപ്പെട്ട അര്‍ജുന്റെ കുടുംബാംഗങ്ങളോടും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതരോടും സംസാരിച്ചിട്ടുണ്ടെന്ന് ബഹ്‌റൈന്‍ എംബസി അധികൃതര്‍അറിയിച്ചു.




