Section

malabari-logo-mobile

വടക്കുംനാഥന് ഒരു കോടി രൂപയും ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ആനയേയും സമര്‍പ്പിച്ച് പ്രവാസി ഭക്തന്‍

HIGHLIGHTS : An expatriate devotee donated a crore rupees and a kilo of gold elephant to Vadakkunnathan

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലേക്ക്100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരു കോടി രൂപയും കാണിക്കായായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്‍. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. വടക്കുംനാഥ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതീകാത്മകമായി ആനയെ നടക്കിരുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ പ്രവാസി വ്യവസായി ഒരു കോടി രൂപയും, ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണ ആനയെയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.

തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു.

sameeksha-malabarinews

നിലത്ത് ചാണകം മെഴുകി, കോലമിട്ട് വെള്ളമുണ്ടും അതിന് മുകളില്‍ കരിമ്പടവും പട്ടും വിരിച്ച് ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനടുത്ത് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിനകത്ത് പൂജിച്ച മാല ആനയെ അണിയിച്ച് കളഭം ചാര്‍ത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ പഴയന്നൂര്‍ ശ്രീരാമനെ നടക്കിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!