ഖത്തര്‍: താനൂര്‍ നിയോജക മണ്ഡലം പ്രവാസികൂട്ടായ്മ Tanur Expats of Qatar എന്ന പേരില്‍ ഖത്തറില്‍ നിലവില്‍ വന്നു. ഹിലാലിലെ ഇന്‍സ്പയര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 150 ഓളം ആളുകള്‍ പങ്കെടുത്തു.
സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശിഷ്ടാതിഥി ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിര്‍വഹിച്ചു. മൂസ താനൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ രൂപീകരണത്തിന് ജഹ്ഫര്‍ഖാന്‍ നേതൃത്വം നല്‍കി.
പ്രഥമ പ്രസിഡന്റായി രതീഷ് കളത്തിങ്ങല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ പി, ട്രഷറര്‍ ഉമര്‍ മുക്താര്‍ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷംല ജഹ്ഫര്‍, ഷബീര്‍ കെ, ഷാജി പി വി എന്നിവരെയും സെക്രട്ടറിമാരായി ഹസ്ഫര്‍ റഹ്‌മാന്‍ പി ടി, ഷകീബ് വി, മുന്‍ഷീര്‍ മുസ്തഫ എന്നിവരെയും തെരെഞ്ഞെടുത്തു.
പി ആര്‍ ഒ ആയി എ എം അക്ബറിനെയും ലേഡീസ് കണ്‍വീനര്‍ ആയി അശ്വതി രതീഷിനെയും തെരെഞ്ഞെടുത്തു. സംഘടനയുടെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഹിഷാം തങ്ങള്‍, മന്‍സൂര്‍, ഗിയാസ് ടി വി, ഷെഫീല്‍, പ്രജേഷ്, ബാവ ദേവധാര്‍, യാസിര്‍, അന്‍വര്‍ കുന്നുമ്മല്‍, സമദ്, നൗഷാദലി, മുഫസിറ മുന്‍ഷീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




