ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു

തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ട്  കാട്ടാന കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി പുഴ കരകവിഞ്ഞിട്ടുണ്ട്. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന.

ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

 

Share news
error: Content is protected !!
Scroll to Top