താനൂരില്‍ വയോധികന് നായയുടെ കടിയേറ്റു

താനൂര്‍: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ വയോധികനെ നായ കടിച്ചു

പഴയകാല ചുമട്ടുതൊഴിലാളിയായിരുന്ന എന്‍.എസ്.എസ് റോഡില്‍ താമസിക്കുന്ന കളത്തിങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞുമോനാണ് (70) നായയുടെ
കടിയേറ്റത്.

നാലുമണിയോടുകൂടി തയ്യാല റോഡിലെ ഖാദിരിയ പള്ളിക്ക് സമീപത്ത് വച്ചാണ് കടിയേറ്റത്. ആദ്യം തിരൂരങ്ങാടി ഗവ. ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താനൂര്‍ ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ നായ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top