‘ ശാസ്ത്ര സാങ്കേതികവിദ്യ സമൂഹ മാറ്റത്തിന് ‘എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഡോ. ശാലിനി രാജ് യു.വി

പരപ്പനങ്ങാടി: റിക്രിയേഷന്‍ ക്ലബ് പരപ്പനങ്ങാടിയും എസ്.എന്‍.എം.ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയില്‍ ‘ശാസ്ത്ര സാങ്കേതിക വിദ്യ സമൂഹ മാറ്റത്തിന് ‘ എന്ന വിഷയില്‍ ഡോ. ശാലിനി രാജ് യു.വി, റിസര്‍ച്ച് സയന്റിസ്റ്റ്, കാലിഫോര്‍ണിയ, യു.എസ്.എ വിദ്യാര്‍ഥികളുമായി സംവദിച്ചു.

ഉച്ചക്ക് 2 മണിക്ക് എസ്.എന്‍.എം. എച്ച്. എച്ചസിലെ റെയിന്‍ബോ ഹാളില്‍ നടക്കുന്ന സദസ്സില്‍ പരപ്പനങ്ങാടിയിലെയും പരിസരങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ചടങ്ങില്‍ റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.അബ്ദുള്‍ ഹമീദ് നഹ ആദ്യക്ഷ്യം വഹിച്ചു. സ്‌കൂള്‍ മനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ് ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് ബെല്ല ജോസ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് അഞ്ജലി.പി.ബി, സ്‌കൂള്‍ മാനേജിങ്ങ് കമ്മറ്റി സെക്രട്ടറി കെ.സുബൈര്‍, റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടി യു.വി.രാജഗോപാലന്‍, വി.ജമാല്‍ അബ്ദുള്‍ നാസര്‍, ടി.പി. കുഞ്ഞിക്കോയ സലിം.കെ, നഹീംകോണിയത്ത്
പ്രസന്ന പി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top