താനാളൂരില്‍ മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

തിരൂര്‍: താനാളൂരില്‍ ആറുമാസം മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. താനാളൂര്‍ ഒക്കെ പാറ സ്വദേശി പുകിക്കിയത്ത് കുഞ്ഞിപ്പാത്തു (85)വിന്റെ മൃതദേഹമാണ് താനാളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ചില ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കുഞ്ഞിപ്പാത്തുമ്മ കഴിഞ്ഞ ഡിസംബര്‍ 30നാണ് സഹോദരനും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ വെച്ച് മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാത്തുമ്മയുടെ പേരിലുണ്ടായിരുന്ന 46 സെന്റ് ഭൂമി ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിലാണ് മറ്റ് ബന്ധുക്കളുടെ പരാതിനല്‍കിയത്. വീട്ടില്‍ വന്ന് രജിസ്റ്റര്‍ ചെയ്ത നടപടികളിലും സംശയം തോന്നിയതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

എന്നാല്‍ കുഞ്ഞിപ്പാത്തുമ്മ സ്വന്തം ഇഷ്ടപ്രകാരം ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതാണെന്നും മരണത്തില്‍ അസ്വഭാവികത ഇല്ലെന്നുമാണ് സഹോദരന്റെ മകനും കുടുംബവും പറയുന്നത്.

ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് പുനര്‍പോസ്റ്റുമോര്‍ട്ട നടപടികള്‍ ആരംഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top