മഞ്ചേരി: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.കാരക്കുന്ന് പഴേടം പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകന്‍ ഷഫീഖ് (40) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
ഇന്നലെ രാത്രി 9 ന് കാരക്കുന്ന് ആലുങ്ങലില്‍ വച്ചാണ് അപകടം സംഭവിച്ചത്. റോഡിനു കുറുകെ കാട്ടപന്നി ചാടിയതോടെ ഓട്ടോ മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൈഫു ന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ , ഷാന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



