നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം;ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആഷില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണെന്ന് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനുവിനെ തടഞ്ഞുവെച്ച് സംസാരിക്കുകയും ഇതിനിടെ ആക്രമിക്കുകയുമായിരുന്നു.

കഴിഞ്ഞകുറച്ച് നാളുകളായി ഇവര്‍തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Share news
error: Content is protected !!
Scroll to Top