കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂര്‍: കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വര്‍ണവും പണവും കവര്‍ന്നു. തലശ്ശേരി ചിറക്കരയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.

ആറര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. രാവിലെ ഗെയ്റ്റ് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top