കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ജീവനൊടുക്കിയ നിലയില്‍. പെരുമ്പാവൂരിലാണ് സംഭവം. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടി അല്‍ക്ക എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിനും തലക്കും വെട്ടേറ്റ അല്‍ക്കയുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
അല്‍ക്കയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഔസേപ്പിനേയും ചിന്നമ്മയേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



