മൂന്നിയൂരില്‍ ആന്ധ്ര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

തിരൂരങ്ങാടി: ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്ര ചിറ്റൂര്‍ ജില്ലയില്‍ കോട്ടപ്പയില്‍ സ്വദേശി പരേതനായ പട്ടാന്‍ കാസിംക്കാന്റെ മകന്‍ സായിപ്പര്‍(57) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി കക്കാട് വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ മൂന്നിയൂര്‍ പാറക്കാവ് ഭാഗത്ത് നടന്നു പോകുന്നതിനിടെ കുഴിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: നൂര്‍ബിജാന്‍.ഭാര്യ: ബീബി,മകള്‍: അമാജിന്‍,ബാവാജി.മരുകള്‍: മൗല,സഹീറ ബാനു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top