HIGHLIGHTS : School bus overturns in Manjeri, many students injured
മഞ്ചേരി: സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂളിന്റെ ബസ് മറിഞ്ഞ് അപകടം സംഭവിച്ചത്. അപകടത്തില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ബസ് ഡ്രൈവര്‍ക്കും ജീവക്കാരനും പരിക്കേറ്റിട്ടുണ്ട്.

സ്‌കൂള്‍വിട്ട് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സിന്റെ ബ്രേക്ക് പോയതിനെ തുടര്‍ന്ന് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്‌കൂളിലെ ബസിലിടിക്കുകയും മുന്നിലെ ബസ് മറിയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു