കുറ്റിപ്പുറത്ത് ദേശീയ പാതയില്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിന് മുകളില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം:കുറ്റിപ്പുറം – വളാഞ്ചേരി ദേശീയ പാതയില്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിന് മുകളില്‍ ഇന്ന് രാവിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

രണ്ട് കാറുകള്‍, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങള്‍ കാര്യമായി കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളുകള്‍ക്ക് നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പതിനഞ്ചോളം പേര്‍ക്കാണ് അപകടത്തില്‍ നിസാര പരിക്കേറ്റത്. പരിക്കേറ്റവര്‍ക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

അപകടത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗത തടസ്സം നേരിടുന്നുണ്ട്, ദേശീയപാത നവീകരണത്തോടെ ഈ പ്രദേശത്ത് കൂട്ട അപകടങ്ങള്‍ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top