ആമിയായി മഞ്ജു

കൊച്ചി: പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന ഗെറ്റപ്പില്‍ മഞ്ജു ആമിയുടെ വേഷത്തില്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ഓര്‍മകളുമായി ആമി തുടങ്ങുകയാണ്. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പൂര്‍ണായും ആമിയായി മാറിക്കഴിഞ്ഞു.

കമലിന്റെ ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്‍മാറിയതോടെയാണ് മഞ്ജുവിനെ തേടി ഈ വേഷമെത്തിയത്. വിദ്യാബലനോളം രൂപസാദൃശ്യം മഞ്ജുവിന് ഇല്ലെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയത് എന്നാല്‍ ആശങ്കകള്‍ക്കു വിരമമിട്ട് ആരെയും ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തി.

ആമിയായി ശരീരഭാരം വര്‍ധിപ്പിച്ച മഞ്ജു ചുവന്ന പട്ടു സാരിയും അഴിഞ്ഞ മുടിയും നാഗപടമാലയും കറുത്ത ചരടും അണിഞ്ഞ് എത്തിയപ്പോള്‍ ശരിക്കും കമല സുരയ്യ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലസുരയ്യ സ്മാരകത്തിലുള്ള നീര്‍മാതളച്ചുവട്ടിലാണ് ആദ്യ ചിത്രീകരണം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തേഷമുള്ള ദിവസമാണ് ഇന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ പ്രതികരിച്ചു.