ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ…പാട്ടിനൊപ്പം തകര്‍ത്താടിയ അമ്മയുടെ ഡാന്‍സ് വൈറല്‍

‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂവിരിഞ്ഞു’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചടുലമായ ചുവടുവെച്ച് പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വെച്ച ഒരമ്മയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. സാരിയുടുത്ത് വളരെ മനോഹരവായ് ചുവടുവെച്ച് ആളുകളുടെ മനസില്‍ ഇടം നേടിയ ഇവരെ കുറിച്ച് അന്വേഷിക്കുകയാണ് ആളുകള്‍. എറണാകുളം പള്ളിക്കര സ്വദേശിനിയായ ലീലാമ്മ ജോണ്‍ ആണ് ആ താരം. 67 കാരിയായ ഇവര്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വെറുതെ കളിച്ച ഡാന്‍സായിരുന്നു ഇത്. സിനി ആര്‍ട്ടിസ്റ്റുകൂടിയായ മകന്‍ അവയ് സന്തോഷാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

മന്ത്രി വി ശിവന്‍ കുട്ടിയുള്‍പ്പെടെയുള്ള നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ലീലാമ്മയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top