HIGHLIGHTS : AMLP School Neduva South celebrated its 101st anniversary
പരപ്പങ്ങാടി:എ എം എല്‍ പി സ്‌കൂള്‍ നെടുവാ സൗത്തിന്റെ 101 ാം വാര്‍ഷികം സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ജലീല്‍ ചുക്കാന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എച്ച് എം സുനു കെ.പി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മാനേജര്‍ കുഞ്ഞമ്മദ് പി, കൗണ്‍സിലര്‍മാരായ മോഹന്‍ദാസ് മാസ്റ്റര്‍, ഹരീറ ഹസ്സന്‍ കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എല്‍എസ്എസ് ,കലാ മേളയിലെ വിജയികള്‍ക്ക് സബ്കളക്ടര്‍ സമ്മാനം വിതരണം ചെയ്തു .
ബിന്ദു ടീച്ചര്‍ നന്ദി പറഞ്ഞു. സെലിബ്രിറ്റി താരം നൗഷാദ് പട്ടുറുമാലിന്റെ പാട്ടുകള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. കലാപരിപാടികള്‍ക്ക് ശേഷം കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു