ദില്ലി: നരേന്ദ്രമോദിയുടെ വിശ്വസ്തനായ അമിത്ഷായെ ബിജെപിയുടെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമിത്ഷാക്ക് എല്ലാവിധ ആശംസകളും നേരുന്നതായി രാജ്‌നാഥ്‌സിംഗ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയത്തിനായി അമിത്ഷായുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. ബിജെപി പ്രസിഡണ്ടായിരുന്ന രാജ്‌നാഥ്‌സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് അമിത്ഷായെ പരിഗണിച്ചത്.
മഹാരാഷ്ട്ര, ഹരിയാന, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ദേശീയ അദ്ധ്യക്ഷനെ തിടുക്കത്തില്‍ തെരഞ്ഞെടുക്കാനുള്ള നടപടി സ്വീകരിച്ചത്.



