ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ ; പ്രായം നടപടി ഒഴിവാക്കനുള്ള മറയല്ല

ന്യൂഡല്‍ഹി : ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡല്‍ഹി പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.

 

Share news
error: Content is protected !!
Scroll to Top