അമേരിക്കന്‍ പ്രസഡന്റ് തെരഞ്ഞെടുപ്പ്;ട്രംപിന് മുന്നേറ്റം

HIGHLIGHTS : American presidential election; progress for Trump

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. സ്വിങ് സ്റ്റേറ്റുകള്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത കമല ഹാരിസിനുള്ളു. എന്നാല്‍ ഈ സ്റ്റേറ്റുകളിലധികവും ട്രംപിന്റെ മുന്നേറ്റമാണ് നിലവില്‍ കണ്ടുവരുന്നത്.

പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടിനായാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ. നിലവില്‍ ട്രംപ് 248 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ഏതാനും ഇലക്ടറല്‍ വോട്ടുകള്‍ കൂടി കിട്ടിയാല്‍ അദ്ദേഹം വിജയിക്കും. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളില്‍ നിന്ന് ഈ വോട്ടുകള്‍ നേടാനായാല്‍ ട്രംപിന് ജയമുറപ്പിക്കാം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണ് മുന്നില്‍.

sameeksha-malabarinews

3 ഇലക്ടറല്‍ വോട്ടുകളുള്ള വെര്‍മോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ കമലയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളു. ന്യൂ ജേഴ്‌സി, ന്യൂ ഹാംപ്ഷയര്‍, കണക്റ്റിക്കട്ട്, മേരിലാന്റ്, മസാച്യുസിറ്റ്‌സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം 10 സംസ്ഥാനങ്ങളില്‍ ട്രംപും, 7 സംസ്ഥാനങ്ങളില്‍ കമലയും വിജയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!