Section

malabari-logo-mobile

അമേരിക്ക സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

HIGHLIGHTS : വാഷിങ്ടണ്‍ : അമേരിക്കയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 17 വര്‍ഷത്തിനിടെ ആദ്യമായാണ്

obamaവാഷിങ്ടണ്‍ : അമേരിക്കയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 17 വര്‍ഷത്തിനിടെ ആദ്യമായാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. സര്‍ക്കാരിന്റെ ചെലവുകള്‍ക്കായുള്ള പണം കണ്ടെത്തുന്നതിനായി പുതിയ പദ്ധതി രൂപം നല്‍കുന്നതിനെ ചൊല്ലിയുള്ള ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതായതോടെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തിരാവസ്ഥ ഉണ്ടാവുന്നത് 1995 ഡിസംബര്‍ ആറുമുതല്‍ 1996 ജനുവരി ആറു വരെയാണ്. സര്‍ക്കാര്‍ ബജറ്റ് പാസാക്കിയതിനെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്.

sameeksha-malabarinews

ഒബാമയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സംരക്ഷണം ഒബാമ കെയര്‍ നടപ്പാക്കുന്നത് മാറ്റി വെക്കണമെന്ന നിലപാട് റിപ്പബ്ലിക് പാര്‍ട്ടി ശക്തമാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. 10 ലക്ഷം ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധ അവധിയില്‍ പ്രവേശിച്ചു. കൂടാതെ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!