ആംബുലന്‍സ് നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെഞ്ഞാറമൂട് സ്വദേശി ഷിബുവാണ് മരിച്ചത്. നാലുവയസുകാരി മകള്‍ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതിവേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചാണ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന അച്ഛനും മകള്‍ക്കും പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഷിബുവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു.

Share news
error: Content is protected !!
Scroll to Top