ആംബുലന്‍സും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മുക്കം : രോഗിയുമായിവന്ന ആംബുലന്‍സും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കാരമൂല ഭാഗത്തുനിന്ന് രോഗിയുമായിവന്ന ആംബുലന്‍സില്‍ എതിര്‍ദിശയില്‍വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെ മുക്കം ആലിന്‍ചുവട്ടിലായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ രോഗി ഉള്‍പ്പെടെ രണ്ടുപേരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

രണ്ട് വാഹനങ്ങളും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top