ആലുവ; ആലുവയിലെ അരുംകൊല നടത്തിയ പ്രതി അസഫാക്കുമായി പോലീസ് ഇയാള്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ വീടിന് മുകളിലുള്ള മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഉണ്ടായത് ഹൃദയഭേദകമായ രംഗങ്ങള്‍. പോലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയ സമയത്ത് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍വാസികളായ നിരവധി സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ പ്രതിക്കെതിരെ കടുത്ത രോഷപ്രകടനമാണ് ഉണ്ടായത്. കുട്ടിയുടെ അമ്മയെയും അച്ഛനേയും ആശ്വസിപ്പിക്കാനാകതെ അയല്‍വാസികളും, വനിതാപോലീസുകാരും ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.
കനത്ത പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. ക്യു ആര്‍റ്റി, കമാന്റോ സംഘങ്ങളടങ്ങിയ വന്‍ പോലീസ് സംഘമാണ് പ്രതിയുമായി ഇയാള്‍ കൊലനടത്തിയ ദിവസം സഞ്ചരിച്ച വഴികളിലൂടെ എല്ലാം തെളിവെടുപ്പ് നടത്തികൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ അന്വേഷണസംഘം പ്രതി കൃത്യം നടത്തുന്നതിന് മുമ്പും പിന്നീടും സഞ്ചരിച്ച എല്ലായിടങ്ങളിലും കൊണ്ടുപോയി പഴുതടച്ച് തെളിവെടുപ്പ് നടത്തുന്നത് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് നിരീക്ഷണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



